ഒന്നിച്ചുള്ള കിടത്തം വരെയായി?;ബിഗ്ബോസ് വീണ്ടും വിവാദത്തിലേക്ക്,പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

0
40

ഒന്നിച്ചുള്ള കിടത്തം വരെയായി?;ബിഗ്ബോസ് വീണ്ടും വിവാദത്തിലേക്ക്,പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

ബിഗ് ബോസ് മലയാളത്തിന് ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. നാളെ മറ്റൊരു എലിമിനേഷന്‍ റൗണ്ട് കൂടി വരുന്നതോടെ ആരാണ് പുറത്തേക്ക് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
ആ താരത്തിന്‍റെ സിനിമയില്‍ അവസരം ചോദിച്ച്‌ അലഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടി! വീഡിയോ വൈറലാവുന്നു!

പതിനാല് പേരുമായി ആരംഭിച്ച ഷോ യില്‍ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അതില്‍ ആറ് പേര്‍ എലിമിനേഷനില്‍ നോമികളായിട്ടുണ്ടെന്നുള്ളതാണ് ഇത്തവണത്തെ സവിശേഷത.
അത്ഭുതപ്പെടുത്തിയ അഭിനേതാവ് ആര്?; ഒടുവില്‍ ലാലേട്ടന്‍ അത് തുറന്നുപറഞ്ഞു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ശക്തരായ മത്സരാര്‍ത്ഥികള്‍ നോമിനേഷനില്‍ നില്‍ക്കുന്നതിനാല്‍ ഈ ആഴ്ചത്തെ എലിമിനേഷന്‍ ഒരു സംഭവമായിരിക്കും. അതിഥിയും ഷിയാസും ചേര്‍ന്ന് പുതിയ ഗെയിം പ്ലാനുകള്‍ ഇറക്കിയത് പെട്ടെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. ബിഗ് ബോസ് ഹൗസില്‍ പതുങ്ങി നിന്ന ഇരുവരും ചേര്‍ന്നാണ് പുതിയ തന്ത്രങ്ങളുമായി അവസാന നിമിഷം മുന്നിലെത്തിയിരിക്കുന്നത്. എന്നാല്‍ ഷിയാസിന്റെ ചില നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല.
മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

ഇത്തവണ ആര് പുറത്ത് പോവും?

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചൊരു ട്വിസ്റ്റായിരുന്നു നടന്നിരുന്നത്. അതിഥിയെ പുറത്താക്കിയതായി കാണിച്ചെങ്കിലും വീണ്ടും തിരിച്ച്‌ കൊണ്ട് വന്നിരുന്നു. തിരിച്ച്‌ വന്ന അതിഥിയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൂടി കിട്ടിയതോടെ ബിഗ് ബോസ് ഹൗസിലെ മികച്ചൊരു മത്സരത്തിലേക്കായിരുന്നു അതിഥി നടന്ന് അടുത്തത്. ക്യാപ്റ്റന്‍സി കിട്ടിയതിന് പിന്നാലെ അതിഥിയെ കടിച്ച്‌ കീറാനുള്ള തയ്യാറെടുപ്പുകളെല്ലാം സാബുവടക്കമുള്ള മത്സരാര്‍ത്ഥികള്‍ ആരംഭിച്ചിരുന്നു.
ലൂസിഫറിനെയും ഒടിയനെയും കുറിച്ച്‌ വന്നത് വ്യാജ വാര്‍ത്ത!;സത്യമെന്താണെന്ന് നിര്‍മാതാക്കള്‍ പറയുന്നു!!

ഷിയാസിനെ കൈവിട്ടില്ല..

ബിഗ് ബോസിലെത്തിയതിന് ശേഷം ഷിയാസ്-അതിഥി കൂട്ടുകെട്ടിനെ കുറിച്ച്‌ പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പേളി, ശ്രീനിഷ് പ്രണയം പോലെ ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇരുവരുടെയും ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരമുപയോഗിച്ച്‌ ഷിയാസിനെ നോമിനേഷനില്‍ നിന്നും അതിഥി രക്ഷിച്ചിരുന്നു. ഇത് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.

ഉമ്മ കൊടുത്തുള്ള സ്‌നേഹം

ബിഗ് ബോസിലേക്ക് തിരികെ എത്തിയതിന് ശേഷം ഷിയാസിന് അതിഥി ഉമ്മ കൊടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കണ്ട് അര്‍ച്ചന അതിശയപ്പെട്ടിരുന്നു. മുന്‍പ് ഷിയാസ് ബഹളമുണ്ടാക്കിയപ്പോള്‍ അതിഥി ഉമ്മ കൊടുത്തായിരുന്നു നിയന്ത്രിച്ചിരുന്നത്. തങ്ങള്‍ക്കിടയില്‍ സഹോദര ബന്ധമാണെന്ന് അതിഥി പറയാറുണ്ട്. എന്നാല്‍ ഇരുവരുടെയും ഉള്ളില്‍ പ്രണയമുണ്ടെന്ന്് പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. അതേ സമയം ബിഗ് ബോസില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്ന പേളി-ശ്രീനി പ്രണയം ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നില്ലെന്നുള്ളത് ഷിയാസിനും അതിഥിയ്ക്കും പ്രധാന്യം കൂടിയിരിക്കുകയാണ്.

Comments

comments

LEAVE A REPLY