‘എങ്ക വീട്ടു മാപ്പിള’ തീര്‍ന്നിട്ടും തലയൂരാനാകാതെ ആര്യ; നടനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

0
8

‘എങ്ക വീട്ടു മാപ്പിള’ തീര്‍ന്നിട്ടും തലയൂരാനാകാതെ ആര്യ; നടനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈ വലിയ വിവാദത്തിലാണ് അവസാനിച്ചത്.
മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ;ദൃശ്യം തമിഴില്‍ നിന്ന് രജനീകാന്ത് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

ആരെയും വിവാഹം ചെയ്യാതെ ഒഴിഞ്ഞു മാറിയ നടനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ ഷോ അവസാനിച്ചിട്ടും ആര്യയെ എങ്ക വീട്ടു മാപ്പിള പിന്തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഷോയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി.
‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മി വരെ തുടങ്ങിയിരുന്നു. അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്.
ഈ വരവ് ഞെട്ടിക്കാന്‍ തന്നെയാണ്;പേരന്‍പിന് മുമ്ബേ തമിഴില്‍ മറ്റൊരു മമ്മൂട്ടി ചിത്രം!,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇപ്പോള്‍ വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദി. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. സിനിമാ എത്ര തിരക്കേറിയാലും താന്‍ ആരാധകര്‍ക്ക് നല്‍കിയ വാക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ആര്യയെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് അബര്‍നദി കുറച്ച്‌ കാലങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ കാര്യം മാറ്റമില്ലാതെ ആവര്‍ത്തിച്ചിരിക്കുകയാണ് ഇവര്‍. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ് തുറന്നത്.
മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

ഷോ കഴിഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. കുറച്ചു കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.- അബര്‍നദി പറഞ്ഞു.

Comments

comments

LEAVE A REPLY