‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

0
57

‘ഇന്ത്യന്‍ 2’ല്‍ മമ്മൂട്ടി;എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു

എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകന്‍ ഷങ്കര്‍ ഒരുങ്ങുന്നു. ‘ഇന്ത്യന്‍’ എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്ബന്‍ ബജറ്റില്‍ പ്ലാന്‍ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനാകുന്നത് അജയ് ദേവ്‌ഗണ്‍ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായി അഭിനയിക്കുമെന്നാണ് സൂചനകള്‍.
ഈ വരവ് ഞെട്ടിക്കാന്‍ തന്നെയാണ്;പേരന്‍പിന് മുമ്ബേ തമിഴില്‍ മറ്റൊരു മമ്മൂട്ടി ചിത്രം!,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി തയ്യാറാക്കുന്നത്. ദളപതിയില്‍ രജനികാന്തിനെക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കില്‍ ഇന്ത്യന്‍ 2 എന്ന പ്രൊജക്ടും നീങ്ങുന്നത് അതേപാതയിലാണ്. ലൈക പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അജയ് ദേവ്‌ഗണ്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യന്‍ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരന്‍ 2.oയില്‍ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടര്‍ച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പര്‍താരങ്ങളെ തമിഴില്‍ അവതരിപ്പിക്കുകയാണ് ഷങ്കര്‍.
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മെഗാസ്റ്റാര്‍;കുള്ളന്‍ മാത്രമല്ല, ഇക്ക എത്തുന്നത് മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളില്‍!

ഇന്ത്യന്‍ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലന്‍ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതുന്നു. നയന്‍താര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. തായ്‌ലന്‍ഡാണ് ഒരു പ്രധാന ലൊക്കേഷന്‍.
മദ്യപിച്ച സുഹൃത്തിന്‍റെ വിവരണം കേട്ട് ലാല്‍ ജോസ് അമ്പരന്നു;സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിയെക്കുറിച്ച്‌ ലാല്‍ ജോസ്

Comments

comments

LEAVE A REPLY