ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ: മെഗാസ്റ്റാര്‍ ശെരിക്കും ഞെട്ടിച്ചു,ചിത്രത്തിന്റെ ടീസര്‍ പുറത്ത്

0
7

ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ: മെഗാസ്റ്റാര്‍ ശെരിക്കും ഞെട്ടിച്ചു,ചിത്രത്തിന്റെ ടീസര്‍ പുറത്ത്

സംവിധായകന്‍ രാജീവ് മേനോന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍വ്വം താളമയം’. ജി വി പ്രകാശ് നായകനാകുന്ന സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മദ്രാസിന്റെ മൊസാര്‍ട്ട് എന്നറിയപ്പെടുന്ന എ ആര്‍ റഹ്മാന്‍ ആണ്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രം കഴിഞ്ഞ് പതിനെട്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രാജീവ്‌ മേനോന്‍ വീണ്ടും ചലച്ചിത്ര സംവിധായകന്റെ മേലങ്കി അണിയുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും അദ്ദേഹത്തിന്റെ ട്വിറ്റെര്‍ ഹാന്‍ഡിലിലൂടെ പങ്കു വച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

“ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സര്‍വ്വം താളമയത്തിന്റെ ടീസര്‍ റിലീസ് ആയിട്ടുണ്ട്‌. നിങ്ങള്‍ ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ”, എന്ന കുറിപ്പോടെയാണ് മെഗാസ്റ്റാര്‍ ടീസര്‍ പങ്കു വച്ചിരിക്കുന്നത്.
എനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്.’; കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കണ്ടുകൊണ്ടേന്‍ കണ്ടുകോണ്ടേന്‍’ എന്ന മള്‍ട്ടി സ്റ്റാററില്‍ ഐശ്വര്യാ റായുടെ നായകനായി മമ്മൂട്ടി അഭിനയിച്ചിരുന്നു. കലൈപുലി എസ്.താണു നിര്‍മ്മിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് അജിത്‌, അബ്ബാസ്, തബു, പൂജാ ബത്ര, ശ്രീവിദ്യ, ശ്യാമിലി, മണിവണ്ണന്‍ എന്നിവരാണ്. യുദ്ധത്തില്‍ മുറിവേറ്റ് നാട്ടിലേക്ക് മടങ്ങിയ ആര്‍മിക്കാരനാണ് മമ്മൂട്ടിയുടെ നായക കഥാപാത്രമായ മേജര്‍ ബാല. തബു, ഐശ്വര്യ റായ്, ശ്യാമിലി എന്നിവര്‍ ശ്രീവിദ്യയുടെ മക്കളായി അഭിനയിച്ച ചിത്രമാണ് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’. തബുവിന്‍റെ ദിവ്യ എന്ന കഥാപാത്രവുമായി ഇഷ്ടത്തിലാകുന്ന സിനിമാ സംവിധായകന്‍ മനോഹറായി അജിത്‌ എത്തിയപ്പോള്‍, ഐശ്വര്യ റായുടെ മീനു എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന ശ്രീകാന്തായി അബ്ബാസും എത്തി. ശ്രീകാന്തുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്നു ജീവിതത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്ന മീനുവിനെ സംഗീതത്തിലേക്ക് തിരിച്ചു കൊണ്ട് വരികയാണ് മേജര്‍ ബാല.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

രാജ്യത്തെ മുതിര്‍ന്ന ക്യാമറാമാന്‍മാരില്‍ ഒരാളായ രാജീവ്‌ മേനോന്‍ പരസ്യ സംവിധാന രംഗത്ത് നിലയുറപ്പിച്ചതിനു ശേഷമാണു സിനിമാ രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രം ‘മിന്‍സാരക്കനവ്‌’ വലിയ വിജയമായിരുന്നു. പ്രഭുദേവ, കാജല്‍, അരവിന്ദ് സ്വാമി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിന്‍സാരക്കനവ്‌’ ആ വര്‍ഷത്തെ പുരസ്കാരങ്ങളില്‍ പലതും കൈപ്പറ്റി. കെ എസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ഊ ല ല ല’ എന്ന ഗാനം ഈ ചിത്രത്തിലേതാണ്‌. എ ആര്‍ റഹ്മാനാണ് സംഗീതം പകര്‍ന്നത്. മലയാളിയായ വേണുവാണ് ‘മിന്‍സാരക്കനവി’ന് ക്യാമറ ചലിപ്പിച്ചത്.
ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്ബ് വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു, ആ രംഗം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: ലാല്‍ ജോസ്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ‘ഹരികൃഷ്ണന്‍സില്‍’ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട് രാജീവ്‌ മേനോന്‍. സംഗീതജ്ഞയായ കല്യാണി മേനോന്‍ ആണ് രാജീവിന്‍റെ മാതാവ്. ഭാര്യ ലത പരസ്യ രംഗത്ത് പ്രശസ്തയായ സംവിധായികയാണ്. ജി വി പ്രകാശ്, അപര്‍ണ ബാലമുരളി, നെടുമുടി വേണു, വിനീത്, ദിവ്യ ദര്‍ശിനി എന്നിവരാണ് ‘സര്‍വ്വം താളമയ’ത്തിലെ അഭിനേതാക്കള്‍ രവി യാദവ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ആന്റണി. ലതയാണ് നിര്‍മാതാവ്. ‘സര്‍വ്വം താളമയം’ ടോക്യോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

Comments

comments

LEAVE A REPLY