‘ഇത് മമ്മൂട്ടിയാണ്, ഇയാള്‍ ഇങ്ങനെയാണ്’,മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വര്‍ണിക്കാതിരിക്കാന്‍ ആകില്ല;പേരന്‍പ് കണ്ടിറങ്ങിയ സൂപ്പര്‍താരത്തിന്‍റെ പ്രതികരണം-(വീഡിയോ)

0
0

‘ഇത് മമ്മൂട്ടിയാണ്, ഇയാള്‍ ഇങ്ങനെയാണ്’,മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വര്‍ണിക്കാതിരിക്കാന്‍ ആകില്ല;പേരന്‍പ് കണ്ടിറങ്ങിയ സൂപ്പര്‍താരത്തിന്‍റെ പ്രതികരണം-(വീഡിയോ)

ഇന്ത്യയുടെ നാല്‍പ്പത്തിയൊമ്ബതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരന്‍പ് പ്രദര്‍ശിപ്പിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ആസ്വാദനത്തിന്റെ മറ്റൊരു തലമായിരുന്നു.
അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ സാധ്യതകള്‍ വ്യക്തമാക്കുന്ന സിനിമകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. 2015ല്‍ പുറത്തിറങ്ങിയ പത്തേമാരി ഒഴിച്ച്‌. കുറച്ച്‌ കാലം മയക്കത്തിലായിരുന്നു ആ മനുഷ്യന്‍ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. പേരന്‍പിലൂടെ.
ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മലയാളികള്‍ക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമായി മാറുകയാണ് മമ്മൂട്ടി. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇഫിയില്‍ പേരന്‍പിന്റെ ഇന്നലെ നടന്ന പ്രദര്‍ശനവും ഇനി നാളെ ഒന്നുകൂടി നടക്കാനിരിക്കുന്ന പ്രദര്‍ശനവും. പ്രേക്ഷകരുടെ അവശ്യപ്രകാരം സിനിമ ഒരിക്കല്‍ കൂടി മേളയില്‍ പ്രദര്‍ശിപ്പിക്കും.
തിരക്കിനിടെ മമ്മൂക്ക കേട്ടിരുന്നില്ല!!സിഗ്നലില്‍വെച്ച്‌ കിട്ടി,;ആരാധകരെ ഞെട്ടിച്ച്‌ ജോജു

അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്‍പ്. പത്തേമാരി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ ഉജ്ജ്വല തിരിച്ച്‌ വരവ് തന്നെയായിരുന്നു പേരന്‍പില്‍. അതിന് ഒരു തമിഴ് സംവിധായകന്‍ വേണ്ടി വന്നു. ഇടിയും അടിയും കുത്തിനിറച്ച്‌ മാസ് പടങ്ങളുടെ പിന്നാലെ ഓടുന്ന മലയാളത്തിലെ സംവിധായകര്‍ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു റാമിനെയൊക്കെ.
മോഹന്‍ലാല്‍ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി അത് മാറി;തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, പക്ഷേ ആദ്യ ദിനം തിയേറ്ററില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകന്‍ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരന്‍പ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോള്‍ കണ്‍‌തടങ്ങളില്‍ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തില്‍ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച്‌ തരുന്നത്.
ആരും അതിന് തയ്യാറായിട്ടില്ല;അവതാരകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി മമ്മൂട്ടി

മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വര്‍ണിക്കാതിരിക്കാന്‍ ആകില്ല. പ്രദര്‍ശനത്തിന് ശേഷം സംവിധായകര്‍ റാം പറയുന്നതിങ്ങനെ മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങള്‍ ഒരുപാട് കണ്ടൊരാളാണ് ഞാന്‍. ഈ തിരക്കഥയെഴുതുമ്ബോള്‍ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സില്‍. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ പേരന്‍പ് ഉണ്ടാകുമായിരുന്നില്ല. മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യന്‍ സിനിമയുടെ മുഖമാണ് അദ്ദേഹം.’ എന്ന റാമിന്റെ വാക്കുകള്‍ കേട്ട് കോരിത്തരിക്കാതിരിക്കാന്‍ ഒരു മലയാളികള്‍ക്ക് സാധിച്ചേക്കില്ല.
പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!

മമ്മൂട്ടിക്കൊപ്പം ഉയരുകയാണ് പാപ്പയായി വേഷമിട്ട സാധനയും. അഭിനയത്തില്‍ മറ്റ് നടിമാര്‍ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു ഈ കൊച്ചുമിടുക്കിയെ. അമുദവനും, അമുദവന്റെ പാപ്പയും നമ്മുടെ മനസിനെ തൊട്ടുകൊണ്ടെയിരിക്കും. ചിലപ്പോള്‍ വേദനിപ്പിച്ച്‌ കോണ്ടേയിരിക്കും.

Comments

comments

LEAVE A REPLY