ഇത്രയ്ക്ക് വേണ്ടായിരുന്നു;വിവാദക്കുരുക്കില്‍ കുടുങ്ങി 2.0,ഞെട്ടിക്കുന്ന കാരങ്ങള്‍ പുറത്ത്,ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം

0
23

ഇത്രയ്ക്ക് വേണ്ടായിരുന്നു;വിവാദക്കുരുക്കില്‍ കുടുങ്ങി 2.0,ഞെട്ടിക്കുന്ന കാരങ്ങള്‍ പുറത്ത്,ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം

റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശങ്കറിന്റെ രജനീകാന്ത് ചിത്രം 2.0 വിവാദക്കുരുക്കില്‍. തെറ്റിദ്ധാരണ പടര്‍ത്തുന്നതും ശാസ്ത്രവിരുദ്ധവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് 2.0യ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

ചിത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കും എതിരെ ഉയര്‍ത്തുന്ന മനോഭാവം ചൂണ്ടിക്കാട്ടി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 2.0യുടെ സംവിധായകനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ചിലത് തുറന്ന് പറയാനുണ്ട്’: ഡബ്ലിയു സി സിയെ കുറിച്ച് പ്രിയാമണി,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മൊബൈല്‍ ഫോണ്‍ ഉപയോഗവും അതുവഴിയുണ്ടാകുന്ന റേഡിയേഷനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമാണെന്ന് ചിത്രത്തില്‍ അവതരിപ്പിക്കുന്നെന്നാണ് സിഒഎഐ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരം തെറ്റായ സന്ദേശം സിനിമയിലൂടെ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ അസോസിയേഷന്‍ സെന്‍സര്‍ ബോര്‍ഡിനെ സമൂപിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറിനും ഉള്‍പ്പെടെ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കേഷന്‍ അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത് തന്നെ ധാരാളം; 2.0 ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു,വീഡിയോ വൈറല്‍

സിനിമയുടെ ടിക്കറ്റ് വിതരണം ഉള്‍പ്പെടെ ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു പരാതി ഉയര്‍ന്നുവരുന്നത്. വലിയ വിജയമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ആമിജാക്‌സനാണ് നായിക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം മുളകുപാടം ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ’?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!,വെളിപ്പെടുത്തലുമായി യുവതാരം

Comments

comments

LEAVE A REPLY