ഇതൊക്കെ ആരു പറയിച്ചു;സിദ്ദിഖിന്റെയും ലളിത ചേച്ചിയുടെയും പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം,കടുത്ത ആരോപണവുമായി ജഗദീഷ്

0
16

ഇതൊക്കെ ആരു പറയിച്ചു;സിദ്ദിഖിന്റെയും ലളിത ചേച്ചിയുടെയും പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം,കടുത്ത ആരോപണവുമായി ജഗദീഷ്

തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ അമ്മയിലെ ഭിന്നത കൂടുതല്‍ മറ നീക്കി പുറത്തു വരുന്നു. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖും, കെ.പി.എ.സി ലളിതയും നടത്തിയ പരാമര്‍‌ശങ്ങള്‍ കടുത്ത സ്ത്രീ വിരുദ്ധമാണെന്ന് അമ്മയുടെ ഔദ്യോഗിക വക്താവും ട്രഷററുമായ നടന്‍ ജഗദീഷ് വ്യക്തമാക്കി. ‘ഇരയായ നടി പോലും മാപ്പ് പറയണം എന്ന് പറഞ്ഞത് കടുത്ത തെറ്റ് തന്നെയാണ്. സമൂഹ മന:സാക്ഷി അവരെ അല്‍പം പോലും കണക്കിലെടുക്കില്ല. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ധാര്‍മികമല്ലാത്തതൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല’ -ജഗദീഷ് പറഞ്ഞു.
എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം; സിദ്ദിഖിനെതിരെ ജഗദീഷും ബാബുരാജും രംഗത്ത്,പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി സുരേഷ് ഗോപി

ലളിത ചേച്ചിയെ ഇന്നലെ പിടിച്ചിരുത്തിയതെന്തിനായിരുന്നു. ഇതിലാരുടെയെങ്കിലും ഇന്‍ഫ്ളുവന്‍സ് ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അത് അന്വേഷണം നടത്തേണ്ടത് തന്നെയാണ്. അവരുടെ ഇരുവരുടെയും അഭിപ്രായമല്ല അമ്മയുടേത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിനോ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കോ അത്തരത്തിലൊരു അഭിപ്രായമില്ല.
കായംകുളം കൊച്ചുണ്ണി സിനിമയെ കളിയാക്കി പ്രമുഖ സംവിധായകന്‍റെ ഫേസ്ബുക് കമന്റ്;ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിദ്ദിഖ് ഒറ്റയ്‌ക്കിരുന്നല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അതിനാണ് ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുള്ളത്. കാര്യങ്ങള്‍ പരിഹരിക്കുമെന്ന് ഡബ്ല്യു.സി.സിക്ക് വാക്ക് കൊടുത്തത് അമ്മയുടെ പ്രസിഡന്റാണ്. അതവര്‍ ഓര്‍ക്കണമായിരുന്നു.
അലന്‍സിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്; വീഡിയോ

അമ്മയുടെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അവകാശമുണ്ട്. അതിന് അവസരം ഒരുക്കാതെ ഇതൊന്നും ശരിയല്ല എന്നല്ല പറയേണ്ടത്’ -ജഗദീഷ് വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 1993ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ചിത്രമോ?

അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയാണെന്നും, അത് കൂടെക്കൂടെ ഇങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Comments

comments

LEAVE A REPLY