‘ആ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെ തരംതാഴ്ത്താന്‍; ദിലീപിന്റേത് ദുഷിച്ച ചിന്താഗതി, കേസില്‍ നിന്നും രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു’തുറന്നടിച്ച്‌ നിര്‍മാതാവ്

0
15

‘ആ വെളിപ്പെടുത്തല്‍ മോഹന്‍ലാലിനെ തരംതാഴ്ത്താന്‍; ദിലീപിന്റേത് ദുഷിച്ച ചിന്താഗതി, കേസില്‍ നിന്നും രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു’തുറന്നടിച്ച്‌ നിര്‍മാതാവ്

കൊച്ചി: മോഹന്‍ലാലിനെ തരംതാഴ്ത്തുന്നതിന് വേണ്ടി ദിലീപ് നാടകം കളിക്കുകയാണെന്ന് നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിനെ പുറത്താക്കിയതാണ് എന്ന് മോഹന്‍ലാല്‍ ഒരു വാര്‍ത്താക്കുറിപ്പിലോ സമ്മേളനത്തിലോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്ന് മാത്രമാണ് പറഞ്ഞത് അത് സത്യമാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് മേല്‍ സമ്മര്‍ദ്ദം വരുമ്ബോള്‍ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. അല്ലാതെ പുറത്താക്കല്‍ അല്ല. വിനയന്റെയും തിലകന്റെയും സംഭവത്തില്‍ മാത്രമേ പുറത്താക്കല്‍ ഉണ്ടായിട്ടുള്ളൂവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല; പക്ഷെ ഒടുവില്‍ സംഭവിച്ചത്!ആരാധകരെ ഞെട്ടിക്കാന്‍ താരരാജക്കന്മാര്‍ വീണ്ടും

രാജിക്കത്ത് പുറത്ത് വിട്ടപ്പോള്‍ മോഹന്‍ലാലിനെ വീണ്ടും തരംതാഴ്‌ത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജിക്കത്ത് പുറത്തു വിട്ടത് തന്നെ ആവശ്യമില്ലാത്ത കാരണമാണ്. ദിലീപ് നല്‍കിയ രാജിക്കത്ത് അടുത്ത എക്‌സിക്യൂട്ടീവിലേ സ്വീകരിക്കണോ തള്ളണോ എന്നെല്ലാം തീരുമാനിക്കൂ.
ബി ഉണ്ണികൃഷ്ണനെ തന്റെ സ്ഥാപനത്തില്‍ നിന്ന് സോഹന്‍ റോയ് പുറത്താക്കി ; എന്തുകൊണ്ടെന്ന് പറയാന്‍ ഉണ്ണികൃഷ്ണന് ധൈര്യമുണ്ടോ,വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ദിലീപ് കേസില്‍ പെട്ട പ്രതിയാണ്. തുടക്കം മുതലേ സമൂഹ മധ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പല മാര്‍ഗങ്ങളും ദിലീപ് ഉപയോഗിക്കുന്നുണ്ട്. സിനിമാക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയാണ്. അത്

തിരിച്ചു പിടിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കത്തില്‍ പറയുന്നത് ‘അമ്മ’ യുടെ നന്‍മയ്ക്ക് വേണ്ടി രാജിവച്ചുവെന്നാണ്. സംഘടനയെ കുറ്റപ്പെടുത്തിയാണോ എന്നിട്ട് അതില്‍ എഴുതേണ്ടത്. താന്‍ ഇല്ലാതെ ഒരു സംഘടന ഉണ്ടാവരുതെന്ന ദുഷിച്ച ചിന്താഗതിയാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.
ബി ഉണ്ണികൃഷ്ണനെ തന്റെ സ്ഥാപനത്തില്‍ നിന്ന് സോഹന്‍ റോയ് പുറത്താക്കി ; എന്തുകൊണ്ടെന്ന് പറയാന്‍ ഉണ്ണികൃഷ്ണന് ധൈര്യമുണ്ടോ,വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനുമെതിരെയും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

LEAVE A REPLY