ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

0
12

ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

മമ്മൂട്ടി ഒരു അത്ഭുത പ്രതിഭാസമാണ്. നാലുപതിറ്റാണ്ടോളമായി മലയാള സിനിമയുടെ നെടുംതൂണാണ് അദ്ദേഹം. എത്രയെത്ര വൈവിധ്യമായ സിനിമകളും കഥാപാത്രങ്ങളുമാണ് മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എത്രയെത്ര നായികമാര്‍ക്കൊപ്പം അഭിനയിച്ചു മമ്മൂട്ടി!
‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

എന്നാല്‍ മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ മീനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മീന മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും കൌതുകകരമായ വസ്തുത.
അവരല്ല നമ്മളാണ് മാപ്പ് പറയേണ്ടത്:ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗദീഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ മകളല്ല, മകള്‍ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്. “മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും” – ഒരു അഭിമുഖത്തില്‍ മീന വ്യക്തമാക്കുന്നു.
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്ബോള്‍ എന്നീ മമ്മൂട്ടി സിനിമകളിലാണ് മീന നായികയായത്. ഈ സിനിമകളില്‍ രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല മീന.
അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായാണ് മീന അഭിനയിച്ചത്. രസകരമായ കാര്യം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു!

Comments

comments

LEAVE A REPLY