ആ തെറിവിളി സ്വാഭാവികം; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച്‌ നടന്‍ സിദ്ദിഖ്

0
9

ആ തെറിവിളി സ്വാഭാവികം; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച്‌ നടന്‍ സിദ്ദിഖ്

കൊച്ചി : മമ്മൂട്ടിക്കെതിരായ പരാമര്‍ശത്തില്‍ നടി പാര്‍വതി സൈബര്‍ ആക്രമണം നേരിട്ടത് സ്വാഭാവികമെന്ന് നടന്‍ സിദ്ദിഖ്. അതിലൂടെ തിരിച്ചറിവുണ്ടാകേണ്ട നടി, പക്ഷെ മമ്മൂട്ടി ഇടപെടണമെന്നാണ് പാര്‍വതി പറഞ്ഞത്. ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിലെ തെറിവിളി ആരാധകരുടെ പ്രതികരണമാണെന്ന് തിരിച്ചറിയണമെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആ താരത്തിന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുകേഷ് വിലക്കി;ഇതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്,അമ്മയെ ഞെട്ടിച്ച്‌ ഷമ്മി തിലകന്‍

സിദ്ദിഖിന്റെ വാക്കുകള്‍ :
ഏറ്റവും വേദനാജനകമായ കാര്യം, മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെ എന്തിനാണിവര്‍ തിരിയുന്നത് എന്നാണ് മനസ്സിലാകാത്തത്. സംസ്ഥാന അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ പോയത് മുഖ്യമന്ത്രി വിളിച്ചത്. ആ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുത് എന്നുപറഞ്ഞ് ഇവരെല്ലാം ഡബ്ല്യുസിസിയുടെയും പേരില്‍ മെമ്മോറാണ്ടം നല്‍കിയില്ലേ? പലരുടെയും വ്യാജ ഒപ്പുകളാണിട്ടത്.
പുരുഷന്‍മാര്‍ എന്ന് ഡബ്ലിയു.സി.സി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകൂ:തുറന്ന് പറഞ്ഞ് യുവനടി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നിട്ട് മോഹന്‍ലാല്‍ ചെന്നപ്പോള്‍ രണ്ടുകയ്യും നീട്ടിയല്ലേ ജനങ്ങള്‍ സ്വീകരിച്ചത്? മോഹന്‍ലാലിന്റെ സ്വീകാര്യത നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകുമോ? എത്രയോ വര്‍ഷങ്ങളായി ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടിയ നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
മമ്മൂട്ടിക്കെതിരെ ആവശ്യമില്ലാത്ത ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രയോ ചീത്തവിളികള്‍ ഞങ്ങളുടെ അംഗമായ ആ സഹോദരിക്ക് കേള്‍ക്കേണ്ടി വന്നു. അതില്‍ നിന്ന് തിരിച്ചറിവുണ്ടാവുകയല്ലേ വേണ്ടത്? എന്നിട്ടെന്താണ് പറഞ്ഞത്? മമ്മൂട്ടിക്കെതിരെ അഭിപ്രായം പറഞ്ഞതിന് ഒരുപാട് ആളുകള്‍ എന്നെ ചീത്തവിളിക്കുന്നു. ആ തെറിവിളിക്കുന്ന ആളുകളോട് അങ്ങനെ ചെയ്യരുതെന്ന് മമ്മൂട്ടി പറയണം.
അലന്‍സിയറിനെതിരെ ‘മീ റ്റൂ’ വെളിപ്പെടുത്തല്‍; ഉപദ്രവിച്ചത് നിരവധി തവണ; മുറിയിലേക്ക് കടന്നുവന്ന് ബലംപ്രയോഗത്തിന് ശ്രമിച്ചു; തുറന്നെഴുതി യുവനടി

അങ്ങനെയാണോ ചെയ്യേണ്ടത്?
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ല്യൂസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ തെറിവിളിയാണെന്ന് പറയുന്നു. അത് ആളുകളുടെ പ്രതികരണമാണ്. നിങ്ങളതില്‍ നിന്ന് തിരിച്ചറിയണം. ഒരു പൊതുചടങ്ങില്‍ എന്നെ ആളുകള്‍ കൂക്കിവിളിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആളുകളുടെ കുഴപ്പമല്ല, എന്റെ കുഴപ്പമാണ്. ആ ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.
ഞങ്ങള്‍ കലാകാരന്മാരും കലാകാരികളുമാണ്.
ചൂടുവെള്ളത്തിലെ പൂച്ച വിവാദത്തിന് ശേഷം, ആഞ്ഞടിച്ച്‌ ബാബുരാജ്: ബാബുരാജിന്റെ വാക്കുകള്‍ക്ക് വ്യാഖ്യാനം നല്‍കുമ്ബോള്‍ ദിലീപ് ഫാന്‍സ്‌ കട്ടക്കലിപ്പില്‍

ജനങ്ങളെ രസിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ബാധ്യത. ഞങ്ങളുടെ ഓരോ വാക്കും ഓരോ പ്രവര്‍ത്തിയും ജനങ്ങളെ ഇഷ്ടപ്പെടുത്തുന്ന രീതിയില്‍ തന്നെയാകും. ജനങ്ങളുടെ വെറുപ്പ് സമ്ബാദിക്കുന്ന ഒരു പ്രവര്‍ത്തിയും ഞങ്ങളില്‍ നിന്നുണ്ടാകില്ല.
അങ്ങനെ വന്നാല്‍ ജനങ്ങള്‍ ഞങ്ങളില്‍ നിന്ന് അകലും.
ഈ നാല് നടിമാര്‍ വിചാരിച്ചാലൊന്നും മമ്മൂട്ടിയെയോ മോഹന്‍ലാലിനെയുമൊന്നും ജനങ്ങളുടെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ സാധിക്കില്ല. അതൊക്കെ വെറുതെ തോന്നുന്നതാണ്.

Comments

comments

LEAVE A REPLY