ആറാംതമ്ബുരാന്‍റെ ലൊക്കേഷനില്‍ സംഭവിച്ചത്; ഒടുവില്‍ രക്ഷകനായി മാറിയത് മോഹന്‍ലാലിനെ കാണാനെത്തിയ ഈ താരം

0
10

ആറാംതമ്ബുരാന്‍റെ ലൊക്കേഷനില്‍ സംഭവിച്ചത്; ഒടുവില്‍ രക്ഷകനായി മാറിയത് മോഹന്‍ലാലിനെ കാണാനെത്തിയ ഈ താരം

ഷാജി കൈലാസിന്റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു സമയത്ത് സഹായവുമായി പ്രിയദര്‍ശന്‍ പറന്നെത്തി. 1997ല്‍ ആണ് സംഭവം. ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ആറാം തമ്ബുരാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ജഗന്നാഥനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ഏറെ സംഗീത പ്രാധാന്യമുള്ള ഒരു സിനിമ കൂടി ആയിരുന്നു.
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ചു. മഞ്ജു വാര്യര്‍ നായികയായ ചിത്രത്തിലെ നരേന്ദ്ര പ്രദാസിന്റെ കൊളപ്പുള്ളി അപ്പന്‍ എന്ന കഥാപാത്രം മലയാളം കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രം സ്വര്‍ഗ്ഗ ചിത്രയാണ് തീയറ്ററുകളിലെത്തിച്ചത്.
മമ്മൂക്ക അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നു’; വെളിപ്പെടുത്തലുമായി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രത്തിലെ ‘ഹരിമുരളീരവം.’ എന്ന ഗാനം ചിത്രീകരിക്കുന്ന സമയം. സിന്ധുഭൈരവിയും ഇടയില്‍ ഹിന്ദുസ്ഥാനിയും കലരുന്ന ഈ ഗാനത്തിലൂടെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജഗന്നാഥന്‍ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
നിങ്ങളുടെ കച്ചറ സിനിമയില്‍ അഭിനയിക്കുന്നില്ല;സംവിധായകനെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി

ഒരുപാട് നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനം കൂടി ആയിരുന്നു ഇത്. തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഗാനത്തിനിടയില്‍ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത് മഹാബലിപുരത്ത് സെറ്റിട്ടു. ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍. ‘ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു’. കടിഞ്ഞൂല്‍ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിങ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും?
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

അങ്ങനെ ഷാജി കൈലാസ് വിഷമിച്ചു നില്‍ക്കുമ്ബോഴാണ് അപ്രതീക്ഷിതമായി പ്രിയദര്‍ശന്‍ അവിടെ എത്തുന്നത്. മോഹന്‍ലാലിനെ കാണുന്നതിനും ലൊക്കേഷനില്‍ ഒരു സൗഹൃദ സന്ദര്‍ശനത്തിനുമായാണ് പ്രിയദര്‍ശന്‍ എത്തിയത്. ഷാജി കൈലാസിന്റെ ധര്‍മ്മസങ്കടം അറിഞ്ഞ പ്രിയദര്‍ശന്‍ പറഞ്ഞത് ഇങ്ങനെ; “നീ ധൈര്യമായി നാട്ടില്‍ പോ. നീ അവിടെ വേണ്ട സമയമാ ഇപ്പോള്‍. സോംഗ് ഒക്കെ ഞാന്‍ എടുത്തോളാം.”
‘സഖറിയ എന്‍റെ മാത്രം’- മമ്മൂട്ടിയുടെ ആഗ്രഹം സഫലമാകുന്നു, സംവിധായകന്‍ രഞ്ജിത്?!

ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്ലൈറ്റിനു നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദര്‍ശന്‍ ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്ബുരാനിലെ ‘ഹരിമുരളീരവം’! ഷാജി കൈലാസിനു പിറന്നത് ഒരു ആണ്‍കുഞ്ഞ്. കടിഞ്ഞൂല്‍ കണ്‍മണിയെ ഷാജി കൈലാസ് ഒന്നും നോക്കാതെ വിളിച്ചു; “ജഗന്‍.!”

Comments

comments

LEAVE A REPLY