ആരും അതിന് തയ്യാറായിട്ടില്ല;അവതാരകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി മമ്മൂട്ടി

0
0

ആരും അതിന് തയ്യാറായിട്ടില്ല;അവതാരകന്റെ ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി മമ്മൂട്ടി

പ്രായം 67 ആയെങ്കിലും മമ്മൂട്ടിക്കിന്നും യൗവ്വനമാണ്. പുറമെ കാര്‍ക്കശ്യക്കാരാണെന്നു തോന്നുമെങ്കിലും അടുത്തറിയുമ്ബോള്‍ കുട്ടികളുടെ മനസാണ് മമ്മൂട്ടിക്കെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഈയിടെ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് മമ്മൂട്ടി നല്‍കിയത്.
അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ? കള്ള ഉത്തരം പറയുന്നതിനെ കുറിച്ച്‌ മമ്മൂട്ടി! സിനിമ കാണുന്നത് ഇതിനാണ്!!

ചോദ്യങ്ങള്‍ക്ക് നെവര്‍ എന്നോ ഐ ഹാവ് എന്നോ മാത്രമേ ഉത്തരം പറയാവൂ എന്നായിരുന്നു പരിപാടിയുടെ നിബന്ധന. അവതാരകന്‍ മമ്മൂട്ടിയോട് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ..

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ നെവര്‍ എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരുന്നു ഉത്തരം, പേര് ചോദിക്കരുതെന്നും പറഞ്ഞു.
പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!

ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഈ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നുമായിരുന്നു ഉത്തരം.

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്ബര്‍ എല്ലാവര്‍ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍നമ്ബര്‍ നോക്കി ആരുടേയും കോള്‍ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു.

കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ എല്ലാര്‍ക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവര്‍ക്കും തങ്ങളുടെ ബ്രഷ് കണ്ടാല്‍ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ശീലമെന്നും മമ്മൂട്ടി പറഞ്ഞു.

Comments

comments

LEAVE A REPLY