ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത് തന്നെ ധാരാളം; 2.0 ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു,വീഡിയോ വൈറല്‍

0
7

ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇത് തന്നെ ധാരാളം; 2.0 ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു,വീഡിയോ വൈറല്‍

സിനിമ പുറത്തിറങ്ങാന്‍ നാല് ദിവസം മാത്രം ബാക്കി. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആവുന്നതെല്ലാം ചെയ്യുകയാണ് 2.0 നിര്‍മ്മിതാക്കളായ ലൈക പ്രൊഡക്ഷന്‍സും, സംവിധായകന്‍ ശങ്കറും. കോടികള്‍ മുടക്കി നിര്‍മ്മിച്ച അഭിമാന ചിത്രത്തിന് ആദ്യ ദിനം മുതല്‍ ജനങ്ങളെ എത്തിക്കുകയാണ് അണിയറക്കാരുടെ ലക്ഷ്യം. ഏതാനും ദിവസങ്ങളായി പോസ്റ്ററുകള്‍ പുറത്തുവിട്ട ശേഷം ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
വീണ്ടും അമ്ബിളിത്തിളക്കം ! നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ സ്വന്തം ജഗതി ; ഹാസ്യസാമ്രാട്ടിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ഏവരെയും അതിശയിപ്പിച്ച്‌ കൊണ്ടാണ് എന്തിര ലോഗത്തു സുന്ദരിയെ എന്ന ഗാനത്തിന്റെ വീഡിയോ രംഗങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്തുവിട്ടത്. തൂ ഹീ രേ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ആദ്യം പുറത്തെത്തിയത്. 2.0യുടെ മുന്‍ഗാമിയായ എന്തിരനിലെ ഇരുമ്ബിലെ ഒരു ഇദയം എന്ന ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാനവും, ദൃശ്യങ്ങളുമാണ് എന്തിര ലോകത്തു സുന്ദരിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
നിയമപരമായി തന്നെ നേരിടും;അമ്മയുടെ നിര്‍ണ്ണായക യോഗത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആദ്യ ചിത്രത്തില്‍ റോബോട്ട് ചിട്ടിയും, ഐശ്വര്യ കഥാപാത്രം സനയും തമ്മിലുള്ള പ്രണയമായാണ് ഗാനം അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി പ്രണയം രണ്ട് റോബോട്ടുകള്‍ തമ്മിലാണ്. എന്തിരനുമായി സമാനതകളുള്ള ഗാനരചനയാണ് ഈ ഗാനത്തിനുമുള്ളത്. സാധാരണ ഗതിയില്‍ ദൃശ്യങ്ങള്‍ക്ക് വലിയ അത്ഭുതമൊന്നും അവകാശപ്പെടാനില്ലെങ്കിലും 3ഡിയില്‍ മറിച്ചൊരു അനുഭവമാകും കാത്തിരിക്കുന്നത്. യുട്യൂബിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ സംഗതി വൈറലായിക്കഴിഞ്ഞു.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

എആര്‍ റഹ്മാനാണ് 2.0യുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ 370 കോടി നേടിയ ചിത്രം ബോക്‌സ്‌ഓഫീസില്‍ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച്‌ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അക്ഷയ് കുമാറാണ് എത്തുന്നത്.
ഹിന്ദി ബിഗ് ബോസ് വന്‍ വിവാദത്തിലേക്ക്;ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്,ഹര്‍ഭജന്‍ മുഖത്തടിച്ചതിനെക്കുറിച്ച്‌ ശ്രീശാന്ത്

Comments

comments

LEAVE A REPLY