ആദ്യമായി 96 ടെലിവിഷനില്‍;ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തൃഷയുടെ അപേക്ഷ,പ്രതിഷേതവുമായി ആരാധകര്‍

0
1

ആദ്യമായി 96 ടെലിവിഷനില്‍;ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തൃഷയുടെ അപേക്ഷ,പ്രതിഷേതവുമായി ആരാധകര്‍

തെന്നിന്ത്യയുടെ മുഴുവന്‍ പ്രീതി പിടിച്ചുപറ്റി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് വിജ് സേതുപതി-തൃഷ ജോഡികളുടെ 96 എന്ന തമിഴ് ചിത്രം. പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും ഒന്നടങ്കം പ്രശംസ നേടിയ ചിത്രം നഷ്ടപ്രണയത്തിന്റെ കഥ പറയുന്നതാണ്.
‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്‍റെ വീട്ടിന് മുമ്ബില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു, വീഡിയോ പുറത്ത്

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ പോലും ചിത്രമുണ്ടാക്കിയ ഓളം ചെറുതല്ല. ഇതിനിടയിലാണ് ചിത്രം ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശനം ഉണ്ടാകുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
മിക്ക ദിവസങ്ങളിലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

റിലീസ് ചെയ്ത് ഒരു മാസം മാത്രം കഴിയുമ്ബോഴാണ് ചിത്രം നവംബര്‍ 6ന് ടെലിവിഷന്‍ പ്രീമിയറായി പ്രദര്‍ശിപ്പിക്കുമെന്ന് സണ്‍ ടിവി അറിയിച്ചിരിക്കുന്നത്. ദീപാവലി ദിന പ്രത്യേക സിനിമയായാണ് 96 പ്രദര്‍ശിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 6.30ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ജനുവരിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുളള അവകാശം സണ്‍ ടിവി വാങ്ങിയിരുന്നു.

അതുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സണ്‍ ടിവി അറിയിച്ചത്. എന്നാല്‍ ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക തൃഷ രംഗത്തെത്തി. ചിത്രം റീലീസ് ചെയ്ത് വെറും അഞ്ചാഴ്ച മാത്രം ആയിരിക്കുമ്ബോള്‍ തിയേറ്ററുകളില്‍ 80 ശതമാനത്തോളം പ്രേക്ഷകരുമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് തൃഷ പറഞ്ഞു. ഇത് ന്യായമല്ലെന്നും ചിത്രം പൊങ്കലിന് പ്രദര്‍ശിപ്പിക്കണമെന്നാണ് അപേക്ഷിക്കുന്നതെന്നും തൃഷ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച്‌ സണ്‍ ടിവി പ്രതികരിച്ചിട്ടില്ലെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് വീണ്ടും പ്രഖ്യാപനവും നടത്തി.
തനിക്ക് കഴിവില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ബാബു ആന്‍റണിയുടെ മറുപടി;വീഡിയോ വൈറല്‍ ആകുന്നു

സണ്‍ ടിവിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച്‌ ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തി. നന്നായി തിയേറ്ററില്‍ ഓടുന്ന ചിത്രം സണ്‍ ടിവി എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ‘തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ. നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,’ പ്രേംകുമാര്‍ പറഞ്ഞു.

അതേസമയം, വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം സര്‍ക്കാരിന്റെ പ്രദര്‍ശനാവകാശവും സണ്‍ ടിവി തന്നെയാണ് വാങ്ങിയിട്ടുളളത്. 96 ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്നും പൂര്‍ണമായും പുറന്തളളപ്പെടുകയും ഇത് സര്‍ക്കാരിന് ഗുണകരമാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയും പ്രേക്ഷകര്‍ സണ്‍ ടിവിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

Comments

comments

LEAVE A REPLY