അലന്‍സിയറിനെതിരെ ‘മീ റ്റൂ’ വെളിപ്പെടുത്തല്‍; ഉപദ്രവിച്ചത് നിരവധി തവണ; മുറിയിലേക്ക് കടന്നുവന്ന് ബലംപ്രയോഗത്തിന് ശ്രമിച്ചു; തുറന്നെഴുതി യുവനടി

0
32

അലന്‍സിയറിനെതിരെ ‘മീ റ്റൂ’ വെളിപ്പെടുത്തല്‍; ഉപദ്രവിച്ചത് നിരവധി തവണ; മുറിയിലേക്ക് കടന്നുവന്ന് ബലംപ്രയോഗത്തിന് ശ്രമിച്ചു; തുറന്നെഴുതി യുവനടി

അലന്‍സിയറിനെതിരെ വെളിപ്പെടുത്തലുമായി യുവനടി. അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയത് പ്രൊട്ടസ്റ്റിഗ് ഇന്ത്യ എന്ന സൈറ്റിലാണ് നടി തുറന്നെഴുതിയത്. പല തവണ അലന്‍സിയര്‍ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അവര്‍ കുറിച്ചു. അവര്‍ കുറിച്ചതിന്റെ സംഗൃഹീത തര്‍ജിമ താഴെ വായിക്കാം.
മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

ഒരുതവണ ഞാനും അലന്‍സിയറും ഒരു സഹനടനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ആദ്യ സംഭവമുണ്ടായത്. പലതും സംസാരിച്ചുകൊണ്ട് അയാള്‍ എന്റെ മാറിടത്തിലേക്ക് തുറിച്ച്‌ നോക്കിക്കൊണ്ടിരുന്നു. കുറച്ചുകൂടി അടുത്തിടപഴകാനും കാര്യങ്ങള്‍ കുറച്ചുകൂടി ലഘുവായി കാണാനും അയാള്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പ്രതികരിച്ചില്ല. അയാളോടൊപ്പം ജോലിചെയ്യുന്നതില്‍ ഞാന്‍ സുരക്ഷിതയല്ല എന്ന തോന്നലുണ്ടായി.
മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ലാല്‍ജോസ്, തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ എന്റെ അനുഭവം ഇതാണ്; ‘മീ ടൂ’വിനിടെ സഹസംവിധായിക ഐഷ സുല്‍ത്താനയുടെ കുറിപ്പ് വൈറല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

 

പിന്നീടുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. എന്റെ മുറിയിലേക്ക് അയാള്‍ ഒരു നടിയോടൊപ്പം കയറിവന്നു. ഒരു നടന്റെ പ്രാധാന്യത്തേക്കുറിച്ചും സ്വന്തം ശരീരം മനസിലാക്കേണ്ടതിനേക്കുറിച്ചും അയാള്‍ പറഞ്ഞു. നാടകത്തിലെ പരിചയം മുന്‍നിര്‍ത്തി അയാള്‍ എന്നെ അപമാനിച്ചു. അയാളെ മുറിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ എനിക്ക് തോന്നി. എന്നാല്‍ അയാളുടെ പ്രായവും അടുത്ത് നില്‍ക്കുന്ന നടിയേയും കണക്കിലെടുത്ത് ഞാനത് ചെയ്തില്ല.

ഒരുതവണ ആര്‍ത്തവമുണ്ടായ ദിനങ്ങളിലൊന്നില്‍ ഞാന്‍ ക്ഷീണിതയായി സംവിധായകന്റെ അനുവാദത്തോടെ മുറിയിലേക്ക് മടങ്ങി. മുറിയില്‍ കിടന്ന ഞാന്‍ വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ്. പകച്ചുപോയ ഞാന്‍ സിനിമയുടെ സംവിധായകനെ വിളിച്ചു. അദ്ദേഹം ഒരാളെ എന്റെ മുറിയിലേക്ക് അയയ്ക്കാം എന്ന് പറഞ്ഞു.
സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് അറിയണം;തമിഴകത്തെ ഞെട്ടിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

അലന്‍സിയര്‍ മുറിയുടെ വാതിലില്‍ ചവിട്ടാനും തുടങ്ങി. ഞാന്‍ വാതിലിന്റെ കൊളുത്ത് എടുത്തയുടന്‍ ഇയാള്‍ തളളിത്തുറന്ന് കയറിവന്നു. സംവിധായകനെ ഞാന്‍ വിളിച്ച കോള്‍ കട്ട് ചെയ്തിരുന്നില്ല. അലന്‍സിയര്‍ അകത്ത് കടന്നയുടന്‍ വാതില്‍ പൂട്ടി.

അയാള്‍ കുടിച്ചിരുന്നു. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ വിരണ്ടു. അയാള്‍ എന്റെ കട്ടിലില്‍ ഇരുന്ന് എന്നോട് സംസാരിക്കാനാരംഭിച്ചു. പിന്നീട് എഴുന്നേറ്റ് എന്റെ സമീപത്തേക്ക് വരാനാരംഭിച്ചു. ഈ സമയത്ത് കോളിംഗ് ബെല്‍ ശബ്ദിച്ചു.

അത് അലന്‍സിയറില്‍ ഞെട്ടലുണ്ടാക്കി. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ഒരു സഹസംവിധായകനാണ്. അദ്ദേഹം അലന്‍സിയറിനോട് സെറ്റിലെത്താന്‍ ആവശ്യപ്പെട്ടു. തനിക്ക് ഇപ്പോള്‍ ഷൂട്ട് ഉള്ളതായി അറിയിച്ചിട്ടില്ല എന്ന് അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ സഹസംവിധായകന്‍ ഇക്കാര്യം പറഞ്ഞുതന്നെ അലന്‍സിയറിനെ കൂട്ടിക്കൊണ്ടുപോയി.

പിന്നീട് എന്റെ ഒരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അലന്‍സിയറും സ്ഥലത്തുണ്ട്. അയാള്‍ മീന്‍കറി ഓര്‍ഡര്‍ ചെയ്തു. പിന്നീട് അയാള്‍ മീന്‍ മാംസവും സ്ത്രീ ശരീരങ്ങളും തമ്മിലുള്ള താരതമ്യം ആരംഭിച്ചു. മീന്‍ നുള്ളിയെടുത്തുകൊണ്ട് അയാള്‍ കൈവിരലുകള്‍ നക്കി. എന്നെ നോക്കിക്കൊണ്ടായിരുന്നു ഈ പ്രകടനം. ഞാനും എന്റെ സുഹൃത്തും ഇതോടെ അവിടെനിന്നും പിന്മാറി.

ഇതേദിവസംതന്നെ ഇയാള്‍ എന്നോട് അശ്ലീല ആംഗ്യം കാണിച്ചു. നാക്ക് ചുഴറ്റി കണ്ണുകൊണ്ടുഴിഞ്ഞ് ഇയാള്‍ മോഹഭംഗം സംഭവിച്ചവനേപ്പോലെ കാണപ്പെട്ടു. ഇതേ ദിവസം വൈകിട്ട് ഇയാള്‍ സ്ത്രീ ശരീരത്തേക്കുറിച്ചും ലൈംഗികതയേക്കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാന്‍ സാധിച്ചു. അയാള്‍ അടുത്തുവരുമ്ബോള്‍ ഞാന്‍ അകന്നുമാറും. പൊതുവെ എല്ലാവരും ഇയാളോട് ഇങ്ങനെയാണെന്ന് ബോധ്യമായി.

ഒരുതവണ ജോലി ചെയ്ത് ക്ഷീണിച്ച്‌ ഞാന്‍ ഉറങ്ങുകയായിരുന്നു. രാത്രിജോലികള്‍ പുലര്‍ച്ചവരെ നീണ്ടുപോയിരുന്നു. എന്റെ മുറിയില്‍ മറ്റൊരു നടിയുമുണ്ടായിരുന്നു. കോളിംഗ് ബെല്‍ ശബ്ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ മുറി തുറന്നപ്പോള്‍ അലന്‍സിയറാണ് പുറത്ത്. കുറച്ചുനേരം സംസാരിച്ചതിന് ശേഷം അലന്‍സിയര്‍ പോയതായി ഭാവിച്ചു. എന്റെ സുഹൃത്ത് കുളിക്കാനും കയറി. എന്നാല്‍ അവള്‍ മുറിയുടെ കതക് പൂട്ടാന്‍ മറന്നിരുന്നു.

വളരെവേഗം മുറിയിലേക്ക് കടന്നുവന്ന അലന്‍സിയര്‍ എന്റെ കട്ടിലില്‍ കയറി എന്റെ കൂടെ കിടന്നു. ഉറങ്ങുകയാണോ എന്നാണ് അയാള്‍ ചോദിച്ചത്. ഞാന്‍ ചാടിയെഴുന്നേറ്റു. എന്നാല്‍ കുറച്ചുസമയംകൂടി കിടന്നോളൂ എന്നാവശ്യപ്പെട്ട് അയാള്‍ എന്റെ കയ്യില്‍ കടന്നുപിടിച്ച്‌ വലിച്ചു. ഞാന്‍ ഉറക്കെ ശബ്ദമുണ്ടാക്കി. കുളിച്ചുകൊണ്ടിരുന്ന സുഹത്ത് എന്താണ് പുറത്ത് ശബ്ദമെന്ന് വിളിച്ചുചോദിച്ചു. എന്നാല്‍ ഒരു തമാശ കാണിച്ചതാണെന്ന വൃത്തികേട് പറഞ്ഞുകൊണ്ട് അയാള്‍ കുളിക്കുന്നവള്‍ പുറത്തുവരുന്നതിന് മുമ്ബേ മുറിവിട്ടു.

അവള്‍ കുളികഴിഞ്ഞ് എത്തിയപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. അവള്‍ അലന്‍സിയറോട് ഇക്കാര്യം തിരക്കി. എന്നാല്‍ അയാളാകട്ടെ ഉരുണ്ടുകളിച്ചു.

ഞങ്ങള്‍ ഇക്കാര്യം സിനിമയുടെ സംവിധായകനോട് പറഞ്ഞു. അദ്ദേഹത്തിന്റേയും ആദ്യ ചിത്രമായിരുന്നു അത്. സംവിധായകന്‍ ചോദ്യം ചെയ്തതിനോട് അലന്‍സിയര്‍ മോശമായി പ്രതികരിച്ചു. പിന്നീടത് അഭിനയത്തില്‍ പ്രകടിപ്പിക്കുകയും മദ്യപിച്ച്‌ സെറ്റിലെത്തുകയും ചെയ്തു. അയാള്‍ സഹതാരങ്ങളെ അധിക്ഷേപിച്ചു, അതിലപ്പുറവും.

ഇത് എഴുതുന്നയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്ത് എന്ന് അവര്‍ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി സൂചിപ്പിക്കുന്നുണ്ട്. കൂടുതല്‍ ചിത്രങ്ങളില്‍ അലന്‍സിയറിനോടൊപ്പം അഭിനയിച്ച നടിമാര്‍ക്ക് കഥകള്‍ ഏറെ പറയാനുണ്ടാകുമെന്നും ഒരുപാട് ആലോചിച്ചും വിഷമതകള്‍ സഹിച്ചുമാണ് ഇത് എഴുതാന്‍ തീരുമാനിച്ചത് എന്നും അവര്‍ പറയുന്നു. കുറിപ്പില്‍ ‘മീ ടൂ’ എന്ന് കൂട്ടിച്ചേര്‍ക്കാനും അവര്‍ മറന്നില്ല.

Comments

comments

LEAVE A REPLY