അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

0
22

അമ്പരപ്പോടെ മമ്മൂട്ടി ആരാധകര്‍; പതിവുകള്‍ എല്ലാം തെറ്റിച്ച് പേരന്‍പ്

പനാജി: റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പിന് ഐഎഫ്‌എഫ്‌ഐ വേദിയില്‍ പതിവുകള്‍ തെറ്റിച്ച്‌ രണ്ടാം പ്രദര്‍ശനം. സാധാരണയായി രാത്രി 10.45ന് ശേഷം പ്രദര്‍ശനങ്ങള്‍ നടക്കാറില്ലെങ്കില്‍ അര്‍ധരാത്രി കഴിഞ്ഞാണ് പേരന്‍പിന്റെ രണ്ടാം പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കലാ അക്കാദമിയിലെ കൂടുതല്‍ കപ്പാസിറ്റിയുള്ള തിയേറ്ററില്‍ ഫെസ്റ്റിവലിന്റെ അവസാനദിനം പുലര്‍ച്ചെയാണ് പ്രദര്‍ശനം നടക്കുക. അര്‍ധരാത്രി പിന്നിട്ട് 12.30ന് പ്രദര്‍ശനം ആരംഭിക്കും. മൂന്ന് മണിയോടെ അവസാനിക്കും.
ഇപ്പോഴും വേദന അതോര്‍ത്താണ്!;എന്തെഴുതിയാലും നഷ്ടം വിവരിക്കാനാകുന്നില്ല,ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

ഗോവന്‍ മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ ഇന്നലെ രാത്രിയായിരുന്നു ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം.
തിരക്കിനിടെ മമ്മൂക്ക കേട്ടിരുന്നില്ല!!സിഗ്നലില്‍വെച്ച്‌ കിട്ടി,;ആരാധകരെ ഞെട്ടിച്ച്‌ ജോജു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഷെഡ്യൂള്‍ പുറത്തെത്തിയപ്പോഴേ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയ പ്രദര്‍ശനത്തിന് അഞ്ച് ശതമാനം കസേരകള്‍ മാത്രമാണ് റഷ്‌ലൈനില്‍ ഉണ്ടായിരുന്നത്. ടിക്കറ്റെടുത്തവരെ മുഴുവന്‍ പ്രവേശിപ്പിച്ചതിന് ശേഷം റഷ് ലൈനില്‍ നിന്നിരുന്ന കുറച്ച്‌ ഡെലിഗേറ്റുകള്‍ക്കും പ്രവേശനം ലഭിച്ചു. റാം, മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച സാധന, നിര്‍മ്മാതാവ് പി എല്‍ തേനപ്പന്‍ എന്നിവരടക്കം അണിയറപ്രവര്‍ത്തകര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ഇത് വരെ കണ്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ: മെഗാസ്റ്റാര്‍ ശെരിക്കും ഞെട്ടിച്ചു,ചിത്രത്തിന്റെ ടീസര്‍ പുറത്ത്

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇമോഷണല്‍ ഡ്രാമ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ നല്‍കിയത്. പറഞ്ഞതില്‍ നിന്ന് അര മണിക്കൂറോളം വൈകി ആരംഭിച്ച പ്രദര്‍ശനം അവസാനിച്ചിട്ടും തിയേറ്റര്‍ വിടാതെ നിന്ന പ്രേക്ഷകരോട് സംവദിച്ചിട്ടാണ് റാമും സംഘവും ഐനോക്‌സിലെ വേദി വിട്ടത്.
ആ പേര് മമ്മൂട്ടിയ്ക്ക് വേണ്ട;പകരം മോഹന്‍ലാലിന് കൊടുക്കേണ്ടിവന്നു,ഹിറ്റ്‌ ചിത്രത്തിന്‍റെ അണിയറയില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

Comments

comments

LEAVE A REPLY