അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ? കള്ള ഉത്തരം പറയുന്നതിനെ കുറിച്ച്‌ മമ്മൂട്ടി! സിനിമ കാണുന്നത് ഇതിനാണ്!!

0
5

അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ? കള്ള ഉത്തരം പറയുന്നതിനെ കുറിച്ച്‌ മമ്മൂട്ടി! സിനിമ കാണുന്നത് ഇതിനാണ്!!

കൈനിറയെ സിനിമകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര, തമിഴില്‍ പേരന്‍പ് എന്നീ സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമകള്‍. മലയാളത്തില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്നീ സിനിമകളുടെ ഷൂട്ടിംഗാണ് പകുതിയായിരിക്കുന്നത്.
മീ ടൂ ചിലര്‍ക്ക് ഫാഷനാണ്; മലയാള സിനിമയ്ക്ക് അതുകൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ല; ‘ഒന്നാണ് നമ്മള്‍’,ഷോയില്‍ ദിലീപ് ഉണ്ടാകുമോ?,തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

അണിയറയില്‍ മാമാങ്കം പോലെത്തെ ബിഗ് ബജറ്റ് ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിരുന്നു.ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇരുപതോളം സിനിമകളാണ് മമ്മൂക്കയുടേതായി വരാനിരിക്കുന്നത്. അതിനിടെ മഴവില്‍ മനോരമയിലെ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ മമ്മൂക്കയും എത്തിയിരുന്നു.
മമ്മൂട്ടിയെ കണ്ടതേയില്ല! മോഹന്‍ലാലിനൊപ്പമുള്ള ചിത്രമെങ്കിലും? ഒടുവില്‍ ഞെട്ടിക്കുന്ന മറുപടിയുമായി ശോഭന

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അവതാകര്‍ ചോദിച്ച കള്ള ചോദ്യങ്ങള്‍ക്ക് അതുപോലെയുള്ള മറുപടിയായിരുന്നു മെഗാസ്റ്റാര്‍ കൊടുത്തിരിക്കുന്നത്. ഈ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

മഴവില്‍ മനോരമയിലെ ചാറ്റ് ഷോ

നക്ഷത്രത്തിളക്കം, നെവര്‍ ഹാവ് ഐ എവര്‍ എന്നിങ്ങനെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ചാറ്റ് ഷോ കളാണുള്ളത്. ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് നെവര്‍ ഹാവ് ഐ എവര്‍ എന്ന പ്രോഗ്രാമാണ്. അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഹാവ് ഐ എന്നീ ഉത്തരങ്ങളാണ് നല്‍കേണ്ടത്. മോഹന്‍ലാല്‍, മമ്മൂട്ടി, നീരജ് മാധവ്, ടൊവിനോ തോമസ്, എന്നിങ്ങനെ മലയാളത്തിലെ ഒട്ടനവധി താരങ്ങള്‍ ഷോയില്‍ വന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ ആന്റണി വര്‍ഗീസും നിമിഷ സജയനുമായിരുന്നു പരിപാടിയിലെത്തിയിരുന്നത്.
ഉണ്ണി മുകുന്ദനെക്കുറിച്ച്‌ തുറന്നു പറഞ്ഞു; പുലിവാല് പിടിച്ച്‌ യുവനടി സ്വാതി

മമ്മൂട്ടി വന്ന എപ്പിസോഡ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തിയ എപ്പിസോഡില്‍ രസകരമായ ചോദ്യങ്ങളായിരുന്നു. ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ? ഉണ്ടെന്നായിരുന്നു ഉത്തരം. ഏതാണെന്ന് ചോദിക്കരുതെന്ന് പ്രത്യേകം താരം എടുത്ത് പറഞ്ഞിരുന്നു.

സെലിബ്രിറ്റി സാറ്റസിന്റെ ഗുണങ്ങള്‍ എടുക്കാറുണ്ടോ?

ഉണ്ട്. ഇത് വളരെ വിശദമായി പറയേണ്ട ഒരു ഉത്തരമാണ്. അത് കൊണ്ട് ഞാന്‍ ഈ ചോദ്യം പിന്നത്തേക്ക് വെക്കുന്നുവെന്ന് താരം പറയുന്നു.

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ?

ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. സിനിമ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി കാണുന്നതാണെന്നാണ് മമ്മൂട്ടി പറയുന്നത്.

ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്ബര്‍ കൊടുത്തിട്ടുണ്ടോ?

ഒരിക്കലുമില്ല. എന്റെ നമ്ബര്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ആ നമ്ബര്‍ മാറ്റുകയൊന്നുമില്ല. നമ്ബര്‍ നോക്കി ഞാന്‍ ആരുടെയും ഫോണ്‍ എടുക്കുകയുമില്ല.

അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ?

അതിനുള്ള ഉത്തരം നേരിട്ട് പറയാമെന്നായിരുന്നു താരം പറഞ്ഞത്. കള്ള ചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നായിരുന്നു മറുപടി. മെഗാസ്റ്റാറിന്റെ മറുപടി കേട്ട് കൂട്ടച്ചിരിയായിരുന്നു അവിടെ ഉയര്‍ന്നത്.

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ?

ഞാന്‍ സിനിമയില്‍ വരുമ്ബോള്‍ തന്നെ ഒരുപാട് പ്രായമായിരുന്നു. അപ്പോ അങ്ങനെ എനിക്ക് തോന്നുന്ന ആരും ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ തന്നെ പത്ത് അറുപത് വയ്‌സ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പ്രായത്തില്‍ എന്ത് ക്രാഷ് തോന്നാനാണെന്നും മമ്മൂക്ക ചോദിക്കുന്നു.

Comments

comments

LEAVE A REPLY