അത്രയ്ക്കും വേണമായിരുന്നോ…. നടി പാര്‍വതിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

0
35

അത്രയ്ക്കും വേണമായിരുന്നോ…. നടി പാര്‍വതിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

നടി പാര്‍വതിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു പ്രോജക്‌ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്‌ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്ബോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും.
പുറത്ത് വന്നാല്‍ പലരുടെയും മുഖംമൂടി കീറും;ദിലീപിന്‍റെ നേതൃത്വത്തിലുള്ള നാല് പേരാണ് നടിമാര്‍ക്കെതിരെ നീക്കങ്ങള്‍ നടത്തുന്നത്,വെളിപെടുതലുമായി നിര്‍മാതാവ്

ചെറിയ ബജറ്റിലുള്ള ഒരു സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതിയെ സമീപിച്ചപ്പോള്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്തയാളാണ് അവസരങ്ങളില്ലെന്ന് പറഞ്ഞ് വിലപിക്കുന്നത് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനോ, അയച്ച മെസേജിന് മറുപടി നല്‍കാനോ പാര്‍വതി തയ്യാറായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
കാസ്റ്റിംഗ് കൗച്ചിന് നടിമാരും കാരണക്കാര്‍; പുരുഷന്മാരെ മാത്രം കുറ്റം പറയേണ്ട; വിവാദ വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോജക്‌ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. അതില്‍ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച്‌ ആലോചിച്ചപ്പോള്‍ പാര്‍വതിയുടെ പേര് ഉയര്‍ന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇന്‍ഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവര്‍ സഹകരിക്കുമോ എന്ന സംശയം ഞാന്‍പ്രകടിപ്പിച്ചു.
ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു: ഡബ്ല്യുസിസിയെ പൊളിച്ചടുക്കി മോഹന്‍ലാല്‍

എന്തിനു മുന്‍വിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്ബര്‍ തന്നു. ഞാന്‍ വിളിച്ചു. പാര്‍വതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്ബര്‍ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങള്‍ വിവരിച്ച്‌ സബ്ജക്‌ട് കേട്ടുനോക്കാമോ എന്നു ചോദിച്ച്‌ ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാന്‍ പിന്നെ ആ വഴിക്ക് പോയില്ല.
‘അന്ന് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്;ഈ രീതിയില്‍ പോയാല്‍ വൈകാതെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും’,വെളിപ്പെടുത്തലുമായി നിര്‍മാതാവ്

ഒരു പ്രോജക്‌ട് കേള്‍ക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പര്‍ താര ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങള്‍ക്കെതിരെയും പടപൊരുതുന്ന ആളുകള്‍ അവസരം കുറഞ്ഞു, പ്രോജക്‌ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്ബോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും.
നടിയോട് മോശമായി പെരുമാറിയതിന് താന്‍ സാക്ഷി; അലന്‍സിയര്‍ മദ്യപിച്ചാണ് സെറ്റില്‍ വന്നത്;വെളിപ്പെടുത്തലുമായി യുവ നടി

അങ്ങനെയല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇന്‍ഡസ്ട്രിയിലെ വമ്ബന്‍ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്ബുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങള്‍ ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ ‘പിന്തിരിപ്പന്‍’ സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?’

Comments

comments

LEAVE A REPLY