അഞ്ചരക്കോടിയാണ് ദിലീപ് എഎംഎംഎയ്ക്ക് നല്‍കിയത്;വിവാദത്തിന് വഴിയൊരുക്കി നടന്‍ മഹേഷിന്‍റെ വെളിപ്പെടുത്തല്‍

0
9

അഞ്ചരക്കോടിയാണ് ദിലീപ് എഎംഎംഎയ്ക്ക് നല്‍കിയത്;വിവാദത്തിന് വഴിയൊരുക്കി നടന്‍ മഹേഷിന്‍റെ വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഡബ്ലിയു സി സി പ്രവര്‍ത്തകര്‍ താരസംഘടനയായ എ എം എം എയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലും പുതിയ വിവാദത്തിന് വഴിയൊരുക്കി നടന്‍ മഹേഷ്. “ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ?” എന്ന പ്രസ്താവനയാണ് വിവാദത്തിന് വഴിയൊരുക്കിയത്. ​ഈ നിലപാടിനെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വിമര്‍ശിക്കുകയും ചെയ്തു.
സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് അറിയണം;തമിഴകത്തെ ഞെട്ടിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

ഡബ്ലിയു സി സി പ്രവര്‍ത്തകരുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച്‌ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മഹേഷിന്റെ വിവാദ പ്രസ്താവന. താരസംഘടനയ്ക്കായി മാതൃഭൂമി ചാനലില്‍ സംസാരിക്കുമ്ബോഴാണ് പ്രസ്താവന. താരസംഘടനയായ എഎംഎംഎയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടോയെന്നതായിരുന്നു ചര്‍ച്ച.
‘ആരെ കാണിക്കാനാണ് കൊച്ചമ്മമാരെ ഈ ഷോ ഓഫ്?’-സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടി പാര്‍വ്വതിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. താരസംഘടനയായ എഎംഎംഎയെ പ്രതിനിധീകരിച്ചാണ് നടന്‍ മഹേഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ ഡബ്ല്യു സിസി അംഗങ്ങള്‍ താരസംഘടനയായ എഎംഎംഎയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. എന്നാല്‍ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ തങ്ങള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണോയെന്ന് പാര്‍വ്വതി തിരിച്ച്‌ ചോദിച്ചു.
ലാലേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ് ;ഡബ്ല്യുസിസി ഓലപാപ്പ് കാണിച്ച്‌ പേടിപ്പിക്കുന്നു,ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച്‌ ബാബുരാജ്

ഡബ്ല്യുസിസി വാര്‍ത്ത സമ്മേളനം നടത്തിയ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എഎംഎംഎ ഭാരവാഹികള്‍ മറുപടി നല്‍കണമെന്ന് പാര്‍വ്വതി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി പത്രസമ്മേളനം നടത്തിയല്ല ചോദിക്കേണ്ടതെന്നും സംഘനയ്ക്ക് അകത്താണ് പറയേണ്ടതെന്നും മഹേഷിന്റെ നിലപാട്.
മോഹന്‍ലാലിന്‍റെ മെക്കിട്ട് കേറാമെന്ന ധാരണ ആര്‍ക്കും വേണ്ട; വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്: വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച്‌ പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നടി പാര്‍വ്വതി ചര്‍ച്ചയില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന.
ഞാന്‍ സമയം തരാം… കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം… അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും; ‘മീ ടൂ’വില്‍ റോസിന്‍ ജോളിയുടെ മുന്നറിയിപ്പ്… ഞെട്ടലോടെ കുട്ടുകാര്‍

“ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ?” എന്നാണ് മഹേഷ് ചോദിച്ചത്.

ഇത് കേട്ടയുടന്‍ അവതാരകനായ മഞ്ജുഷ് ഗോപാല്‍ ആരോടാണ് വിധേയത്വമെന്ന് ചോദിച്ചു.

“ഒരു സിനിമ നിര്‍മ്മിച്ച്‌, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും.” എന്നാണ് മഹേഷ് വ്യക്തത വരുത്തിയത്.

Comments

comments

LEAVE A REPLY