അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു?’;നിലപാട് അസ്വസ്ഥത ജനിപ്പിക്കുന്നു,ആഞ്ഞടിച്ച് അഞ്ജലി മേനോന്‍

0
1

അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു?’;നിലപാട് അസ്വസ്ഥത ജനിപ്പിക്കുന്നു,ആഞ്ഞടിച്ച് അഞ്ജലി മേനോന്‍

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ പിന്തുണക്കാതെ വേട്ടക്കാരനൊപ്പം നിന്ന മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ആഞ്ഞടിച്ച്‌ യുവ സംവിധായിക അഞ്ജലി മേനോന്‍.
മീ ടൂ ബോളിവുഡില്‍ പണിതുടങ്ങി;പല മാന്യന്‍മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്,ആമിര്‍ ഖാന്റെ തീരുമാനത്തില്‍ കൈയടി

‘ 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘മീ ടൂ’ ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ് . സ്ത്രീകളുടെ അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നത്.
ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍ സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു.
ഇത് കരാര്‍ ലംഘനം; അങ്ങനെ വന്നാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാം: എം.ടി

കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല.
നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ. ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. – ‘ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ ബ്ലോഗില്‍ അഞ്ജലി മേനോന്‍റെ പ്രതികരണം ഇതായിരുന്നു . മുന്‍പ് ഡബ്ല്യൂ സി സി എന്ന മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു അഞ്ജലി .

Comments

comments

LEAVE A REPLY